|
പിതൃ തര്‍പ്പണം
ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസി - കറുത്തവാവ് - പിതൃ കര്‍മ്മങ്ങള്‍ക്ക് വളരെ പ്രാധാന്യമുള്ളതായാണ് ഭാരതീയ സങ്കല്‍പ്പം. കര്ക്കിടകത്റ്റ്ഝിലെ കറുത്ത വാവിന് നടത്തുന്ന ഈ തര്‍പ്പണത്തിലൂടെ മനുഷ്യ സമൂഹത്തിന് നന്മയും പിതൃക്കള്‍ക്ക് മോക്ഷവും ലഭിക്കുന്നു.
ശ്രദ്ധയോടെ ശ്രാദ്ധം നടത്തുമ്പോള്‍ പിതൃക്കള്‍ മാത്രമല്ല രുദ്രന്, ബ്രഹ്മാവ്, ഇന്ദ്രന്, വരുണന്, അശ്വനീദേവകള്‍, സൂര്യന്, അഗ്നി, അഷ്ടവസുക്കള്‍, വായു, വിശ്വദേവകള്‍, പശു, പക്ഷി തുടങ്ങി എല്ലാവരും അവനില്‍ തൃപ്തരാവുന്നു എന്ന് വിഷ്ണുപുരാണത്തില്‍ പറയുന്നുണ്ട്.
കൂട്ടുകുടുംബം നിലനിന്നിരുന്ന ഭാരതീയ സമൂഹത്തില്‍ നമുക്ക് ജന്മം നല്കിയ നമ്മുടെ ദേഹത്തിന്റെ മൂലാധാരമായ അച്ഛനമ്മമാര്‍ക്കും അവരുടെ അച്ഛനമ്മമാര്‍ക്കും പിന്നീട് പിറകോട്ടുള്ള ഒട്ടേറെ തലമുറയില്‍ പെട്ടവര്‍ക്കും (പിതൃക്കള്‍ക്കും) സ്നേഹാദരങ്ങള്‍ അര്‍പ്പിക്കുന്ന ചടങ്ങാണ് പിതൃതര്‍പ്പണം.
മുന്‍ തലമുറകളോടുള്ള കടപ്പാട് പിതൃതര്‍പ്പണത്തിലൂടെ നിര്‍വഹിക്കുകയും കൈമാറുകയും ചെയ്യുന്നു എന്നാണ് സങ്കല്‍പ്പം. നമ്മുടെ സംസ്കൃതിയുടെ വെളിച്ചം അണയാതെ തലമുറകളിലൂടെ കൈമാറുന്നു. ഇതാണ് പിതൃകര്‍മ്മത്തിന്റെ ലക്ഷ്യവും സന്ദേശവും.
തർപ്പണം ഒരുവന്റെ മൂന്ന് തലമുറയിലെ പിതൃക്കൾക്ക് അതായത് പിതാവ്, മുത്തച്ഛൻ, മുതുമുത്തച്ഛൻ അവരുടെ ... മരിച്ചവർ ചന്ദ്രന്റെ അന്ധകാരമാനമായ ഭാഗത്തുള്ള പിതൃ ലോകത്തേക്ക് ഉയർത്തപ്പെടുന്നു എന്ന് ഹൈന്ദവർ വിശ്വസിക്കുന്നു. ... ചേർന്ന് ബലി അർപ്പിക്കണമെന്നും അതിനുള്ള ഏറ്റവും പറ്റിയ സമയമാണ് ആഷാഢത്തിലെ അമാവാസി നാൾ എന്നുമുള്ള ഉപദേശമാണ് ശ്രീബുദ്ധൻ നൽകിയത്.
മനുഷ്യന് ചെയ്യേണ്ട പഞ്ച മഹായജ്ഞങ്ങളില്‍ ഒന്ന് പിതൃ യജ്ഞമാണ്. പിതൃക്കള്‍ക്ക് പുണ്യത്തിന്റെ ബലിപിണ്ഡവുമായി ഒരു നാള് - കര്‍ക്കടകവാവ്.
ഇഹലോകവും സ്ഥൂല ശരീരവും ഉപേക്ഷിച്ച പിതൃക്കളുടെ സൂക്ഷ്മശരീരത്തെ പ്രീതിപ്പെടുത്താനാണ് മുന്‍ തലമുറയിലെ നാല് പേര്‍ക്ക് ശ്രാദ്ധവും തര്‍പ്പണവും നടത്തുന്നത്.
പരമ്പരകളെ സ്മരിക്കാനുള്ള അവസരമാണ് ബലിതര്‍പ്പണം. മനുഷ്യരൂപത്തില്‍ ജന്മം തന്നവരോടുള്ള നന്ദിപറച്ചിലാണത്. ഒരു മനുഷ്യജീവിതത്തില്‍ ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ പുണ്യ കര്‍മ്മമായി ബലിതര്‍പ്പണം വ്യാഖ്യാനിക്കപ്പെടുന്നു.
ഇത് ദീര്‍ഘായുസ്സും ആരോഗ്യവും ഐശ്വര്യവും പ്രദാനം ചെയ്യും എന്നാണ് വിശ്വാസം. ഗരുഢ പുരാണത്തില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.
|
|